ജീവിതചിത്രം


  














            ഒരുപാടു നാളായി പൂവിടാന്‍ മടിച്ചുനില്‍ക്കുന്ന ഒരു ചെടി,പേരും നാളും കുലവും ജാതിയുമൊന്നും അറിയില്ല.വല്ല പാഴ്ചെടിയും  ആയിരിക്കുമെന്നു കരുതി.പക്ഷേ എന്നെ തെല്ലൊന്ന് അമ്പരപ്പിച്ചുകൊണ്ട് ഒരു  ദിവസം ആ ചെടിയില്‍ ഒരു കുഞ്ഞന്‍ മൊട്ടു വിരിഞ്ഞു .അന്ന് ഒരു കൌതുകത്തിനു ഞാനത് ക്യാമറയിലാക്കി .പിന്നെ പിന്നെ അതിന്‍റെ പരിചരണം ഞാന്‍ ഏറ്റെടുത്തു .ഒരു കുഞ്ഞുകുട്ടിയുടെ ഉത്സാഹത്തോടെ എന്നും രാവിലെ ആ ചെടിയുടെ മൊട്ടില്‍ നിന്നും  പൂവിലേക്കുള്ള വളര്‍ച്ച ഞാന്‍ നോക്കി നിന്നു .ആ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഞാന്‍ ക്യാമറയില്‍ പകര്‍ത്തി .ഓരോ ദിവസവുമുള്ള ആ പൂവിന്‍റെ ഓരോ ഭാവങ്ങളും ഒരു മനുഷ്യന്‍റെ ജീവിതയാത്രയുമായി അഭേദ്യമായ ബന്ധമുള്ളത്ത് പോലെ എനിക്ക് തോന്നി ..അല്ല......അതൊരു  തോന്നല്‍ മാത്രമല്ല ...അതല്ലേ സത്യം .അതെ അതുതന്നെയാണ് ഈ ഭൂമി നമുക്ക് നല്‍കുന്ന പാഠവും ................!!!!!!

തളരുന്ന യുവത

                       പുകയിലയും മദ്യവും മയക്കുമരുന്നും സമൂഹത്തിണ്റ്റെ ശാപക്കെണികളായിട്ട്‌ കാലം കുറേയായി.ഇിതാ പുതിയൊരു വിഷം കൂടി.പാന്‍ മസാല.ഈ വിഷവും നമ്മെ മരണത്തിലേക്കു നയിക്കുന്നു. മാറാരോഗങ്ങള്‍ നമുക്ക്‌ സമ്മാനിച്ച്‌ യാതനകള്‍ അനുഭവിച്ച്‌ നരകിച്ച്‌ മരിക്കുന്ന അവസ്ഥ. നിരുപദ്രവകാരിയായ മുറുക്കാന്‍ എന്ന മുഖം മൂടിയണിഞ്ഞാണിവ കടകളില്‍ എത്തുന്നത്‌.മുറുക്കാന്‍ കടകളിലും വഴിയോരങ്ങളിലും പൊതു സ്ഥലങ്ങളിലും വിറ്റഴിക്കുന്ന പാന്‍ മസാല മാരകമായ വിഷം കലര്‍ന്ന മയക്കുമരു്ന്നാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണു ഒരു രസത്തിനോ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ നിഷ്കളങ്കരായ കുട്ടികള്‍ ഇത്‌ ഉപയോഗിച്ച്‌ തുടങ്ങുന്നത്‌.പക്ഷെ ഒരിക്കല്‍ ഉപയോഗിച്ചാല്‍ ഒരു കിനാവള്ളിപോലെ അത്‌ നമ്മെ പിടികൂടുന്നു. നാട്ടിന്‍പുറത്തെ മിക്ക കടകളിലും ബഹുവര്‍ണ പായ്ക്കറ്റുകളിലായി നൂറുകണക്കിനു പാന്‍ മസാലകളാണു ദിനം പ്രതി വിറ്റഴിച്ച്‌ കൊണ്ടിരിക്കുന്നത്‌. ഇവ മുഖ്യമായും സ്കൂള്‍,കോളേജ്‌ മുതലായ വിദ്യഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയാണൂ വില്‍പനയ്ക്കെത്തുന്നത്‌. പാന്‍ പരാഗ്‌,ഹാന്‍സ്‌,ശംഭു,തുളസി,മീട്ടാപാന്‍ തുടങ്ങി പലപല പേരുകളില്‍ പാന്‍ മസാലകള്‍ കടകളിലെത്തുന്നു.ഇതില്‍ ചില പാന്‍മസാലകളില്‍ ഗ്ളാസ്‌ തരികള്‍ വരെ അടങ്ങിയിട്ടൂണ്ടെത്രെ.ഈ ഗ്ളാസ്‌ തരികള്‍ ഉപയോഗിക്കുന്നയാളുടെ വായില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്നു.ഇതുവഴി ലഹരി അതിവേഗം ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നു. ഒരു നേരം പോക്കിനോ രസത്തിനോ വേണ്ടി പാന്‍ മസാലകള്‍ ഉപയോഗിക്കുന്നവരാണു പലരും.ചില കുട്ടികള്‍ സ്കൂളിലേക്ക്‌ വരുന്ന സമയത്ത്‌ രക്ഷിതാക്കള്‍ കൊടുക്കുന്ന പോക്കറ്റ്മണി പാന്‍മസാലകള്‍ വാങ്ങാനാണുപയോഗിക്കുന്നത്‌.അവരുടെ ആവശ്യത്തിനു പണം തികയാതെ വരുമ്പോള്‍ സ്വന്തം വീടുകളില്‍ നിന്നുപോലും അവര്‍ മോഷണം നടത്തുന്നു.പാന്‍ മസാല ഉപയോഗത്തില്‍ പെണ്‍കുട്ടികളും ഒട്ടും പിന്നിലല്ലത്രെ..... ഇന്നത്തെ കണക്കുകളനുസരിച്ച്‌ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിലെ ക്യാന്‍സര്‍ കാണപ്പെടുന്നത്‌ തെക്കെ ഇന്ത്യയിലാണ്‌.ഇന്ത്യയില്‍ പുരുഷന്‍മാരില്‍ കാണപ്പെടുന്ന ക്യാന്‍സറില്‍ ഒന്നാം സ്ഥാനം വായിലെ ക്യാന്‍സറിനാണ്‌.സ്ത്രീകള്‍ മൂന്നാം സ്ഥാനത്തും.ഈ കണക്കുകളെല്ലാം വെളിച്ചം വീശുന്നത്‌ നമ്മുടെ അപകടകരമായ ഒരു ശീലത്തിലേക്കാണ്‌. മുറുക്കാന്‍ അല്ലെങ്കില്‍ താംബൂലചൂര്‍ണം പണ്ടുമുതല്‍കെ ആളുകള്‍ ഉപയോഗിച്ചിരുന്നു.ആയൂര്‍വേദ ഗ്രന്ധാമായ അഷ്ടാംഗ ഹ്‌ ര്‍ദയത്തില്‍ താംബൂലചൂര്‍ണത്തെ കുറിച്ച്‌ പരാമര്‍ശിക്കുണ്ട്‌.കളിയടയ്ക്ക,തളിര്‍ വെറ്റില,വാസന ചുണ്ണാമ്പ്‌,കൊപ്ര,ജാതിക്ക,ഗ്രാമ്പു,ഏലക്ക,കര്‍പ്പൂരം എന്നിവയാണ്‌ ഈ താംബൂലചൂര്‍ണത്തിലെ എട്ട്‌ വസ്തുക്കള്‍ എന്നും ഇവ വായ്നാറ്റം അകറ്റാനും ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കാനും ഉത്തമമാണെന്നും അഷ്ടാംഗ ഹ്‌ ര്‍ദയത്തില്‍ പറയുന്നു.എന്നാല്‍ കാലം കുറെ കഴിഞ്ഞപ്പോള്‍ എട്ടും കൂട്ടി മുറുക്കല്‍ നാലും കൂട്ടി മുറുക്കല്‍ എന്നതിലേക്ക്‌ മാറി. ജാതിക്ക,ഗ്രാമ്പു,ഏലക്ക എന്നിവയ്ക്ക്‌ വിലയേറിയതിനാല്‍ ഇവയ്ക്ക്‌ പകരം പുകയില ഉപയോഗിച്ച്‌ തുടങ്ങി.ഈ മാറ്റമാണ്‌ വായിലെ ക്യാന്‍സറിനു വിത്തു വിതച്ചത്‌.ഏകദേശം മുപ്പത്‌ വര്‍ഷത്തോളമായി പാന്‍ മസാലകള്‍ കേരളത്തിലെത്തിയിട്ട്‌,ഇവിടെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം ഭയാനകമായ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുന്നു.തങ്ങളുടെ മക്കള്‍ പാന്‍ മസാല പോലോത്ത ലഹരി വസ്തുക്കളുടെ കെണിയില്‍ വീഴതെ സൂക്ഷിക്കേണ്ടത്‌ രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്‌.സ്കൂളിനും വീടിനും ഇടയില്‍ അവര്‍ക്ക്‌ മറ്റൊരു ലോകമുള്ളത്‌ നാം അറിയാതെ പോകരുത്‌.റോജാ പാക്ക്‌,പാസ്പാസ്‌,പാന്‍ പസന്ത്‌,റ്റഫി തുടങ്ങിയവയില്‍ നന്നാണ്‌ കുട്ടികളില്‍ പാന്‍ മസാല ശീലം ഉണ്ടാകുന്നത്‌.ഇതിണ്റ്റെ ഉപയോഗം അവരെ ക്രമേണ ലഹരിക്ക്‌ അടിമയാക്കുന്നു. രക്ഷിതാക്കള്‍ മാത്രമല്ല,ഗവണ്‍മെണ്റ്റും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ,വിദ്യഭ്യാസ സ്ഥപനങ്ങള്‍,പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിണ്റ്റെ വില്‍പന നിരോധിച്ചത്‌ കൊണ്ടു മാത്രം കാര്യമില്ല,അത്‌ മോണിറ്റര്‍ ചെയ്യപ്പെടുകയും വേണം.നമ്മുടെ മക്കളുടെ രക്ഷക്കും ആരോഗ്യത്തിനുമായി നാം ഒരു സന്ധിയില്ലാസമരത്തിന്‌ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു............ !
                                                                                                                           -സമദ്‌ മേച്ചേരി

ഇനിയെത്ര നാള്‍

.
പെയ്തൊഴിഞ്ഞ മഴയ്ക്കാകുമോ
കുളിരുവീണ്ടും പകരുവാന്‍..... ?
വഴി തെറ്റിയ തിരകളിനിയും
കരയെ തഴുകാനെത്തുമോ.... ?
കൂടൊഴിഞ്ഞ കിളികള്‍ വീണ്ടും
കൂടുതേടി പോകുമോ... ?
 കൊഴിഞ്ഞു വീണ കരിയിലകള്
‍മാമരത്തെയോര്‍കുമോ... ?
 വാടി വീണ പൂക്കളിനിയും
പരിമളം പരത്തുമോ... ?
 മറഞ്ഞു നീങ്ങിയ മേഘപാളികള്
‍തണലായ്‌ വീണ്ടുമെത്തുമോ... ?
കാഴ്ചകള്‍ ഇങ്ങനെ കുന്നുകൂടിയാല്‍
കണ്ടതു മറക്കാനിനിയെത്ര നാള്‍................ ???

a cartoon from our training camp

my harisree..............as a blogger

welcome all of uuuu...........